News

പുതിയ റോക്കറ്റ് ദൗത്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ഉപഗ്രഹങ്ങൾ ഇനി ഉപയോഗിക്കാനാകില്ലെന്ന് ഐ.എസ്.ആർ.ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡി 1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തിൽ തിരിച്ചടി. സാങ്കേതിക തകരാർ കാരണം വിക്ഷേപണം വിജയത്തിലേക്കെത്തിക്കാനായില്ലെന്ന് ഐ.എസ്.ആർ.ഒ. ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായതായും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. വിക്ഷേപണ പരാജയം സമിതി പഠിക്കുമെന്നും എസ്.എസ്.എൽ.വി ഡി 2 ദൗത്യവുമായി തിരിച്ചെത്തുമെന്നും ഐ.എസ്.ആർ.ഒ പ്രസ്താവനയിൽ വ്യക്തമാക്കി.

‘എസ്.എസ്.എൽ.വി-ഡി 1 ഉപഗ്രഹങ്ങളെ 356 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനുപകരം 356 കിലോമീറ്റർ x 76 കിലോമീറ്റർ ദീർഘവൃത്ത ഭ്രമണപഥത്തിൽ എത്തിച്ചു. ഉപഗ്രഹങ്ങൾ ഇനി ഉപയോഗയോഗ്യമല്ല. പ്രശ്നം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സെൻസർ പരാജയം തിരിച്ചറിയുന്നതിനും ഒരു രക്ഷാപ്രവർത്തനത്തിലേക്ക് പോകുന്നതിനുമുള്ള ഒരു യുക്തിയുടെ പരാജയമാണ് ഇത്,’ ഐ.എസ്.ആർ.ഒ അറിയിച്ചു.

വിമാനത്താവളം വഴി ഒന്നര കിലോ സ്വര്‍ണ്ണം കടത്തിയ സംഘം പിടിയില്‍

വിക്ഷേപണത്തിന്‍റെ ആദ്യഘട്ടങ്ങൾ വിജയകരമാണെങ്കിലും സെൻസർ പരാജയം മൂലം വിക്ഷേപണം പരാജയപ്പെടുകയായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ വിശദീകരിച്ചു. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഞായറാഴ്ച പുലർച്ചെ 2.26മുതൽ അഞ്ചുമണിക്കൂറായിരുന്നു വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button