Latest NewsIndiaNews

സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ വ്യാപക പരിശോധന

സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 200 കോടി രൂപ പിടിച്ചെടുത്തു

മുംബൈ: സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് വ്യാപക പരിശോധന നടത്തി. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 200 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു.

Read Also: ക്ഷേത്രങ്ങളെ സാംസ്‌കാരിക ഇടങ്ങളായി കൂടി കാണുന്ന നയമാണ് സര്‍ക്കാരിന്റേത്: മുഖ്യമന്ത്രി

ചെന്നൈ, മധുര, കോയമ്പത്തൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളും ആദായ നികുതി വകുപ്പ് കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഉപയോഗിച്ചിരുന്ന രഹസ്യ കേന്ദ്രങ്ങളും ഒളിത്താവളങ്ങളും കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് അറിയിച്ചു.

സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പണം വായ്പയായി നല്‍കുന്ന പലിശ ഇടപാട് കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍, ചട്ടവിരുദ്ധമായി ഒപ്പിട്ട് വാങ്ങി സൂക്ഷിച്ചിരുന്ന പ്രോമിസറി നോട്ടുകള്‍ ഉള്‍പ്പെടെ ഉള്ളവ പിടിച്ചെടുത്തു. സിനിമാ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനകളില്‍, സിനിമകളുടെ യഥാര്‍ത്ഥ കളക്ഷന്‍ വിവരങ്ങളും വെളിപ്പെടുത്തിയ തുകകളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി.

വിതരണക്കാരുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനകളില്‍, ചില തിയേറ്ററുകളില്‍ നിന്നും ലഭിച്ച കളക്ഷന്റെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമായില്ല. പണത്തിന് പുറമെ, കണക്കില്‍ പെടാത്ത സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button