ജാര്‍ഖണ്ഡ്: അയല്‍വീട്ടില്‍ ഒളിഞ്ഞു നോക്കിയ യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. അയല്‍വാസിയുടെ വീട്ടില്‍ എത്തി നോക്കിയ അനില്‍ ദാസ് എന്ന യുവാവിനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു.
വ്യാഴാഴ്ച ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അയല്‍വാസിയുടെ വീടിന്റെ ഉള്ളിലേക്ക് അനില്‍ ഒളിഞ്ഞുനോക്കിയത്. ഈ സമയം പ്രദേശത്ത് കൂടിപോയ ചിലര്‍ ഇത് കാണുകയും അനിലിനെ പിടികൂടുകയുമായിരുന്നു. പിടികൂടിയ ഉടന്‍ ഇയാളെ കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു.
ഈ സമയം ബഹളം കേട്ട് സമീപത്തുള്ള മറ്റുള്ളവര്‍ ഓടിക്കൂടുകയും അനിലിനെ മര്‍ദിക്കുകയുമായിരുന്നു.
അനിലെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഷ്ടിക്കാനായിട്ടല്ല അനില്‍ അയല്ക്കാരന്റെ വീട്ടില്‍ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments