മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്ത് നിരപരാധിയാണെങ്കിൽ അദ്ദേഹത്തിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടിയെ ഭയപ്പെടേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.
‘താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് റാവത്ത് പറയുന്നു. അങ്ങനെയാണെങ്കിൽ, അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നു? അത് നടക്കട്ടെ. നിങ്ങൾ നിരപരാധിയാണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്?,’ ഔറംഗബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു.
തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു
അതേസമയം, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് വിമത സേനയിൽ ചേർന്നതെന്ന ശിവസേന നേതാവ് അർജുൻ ഖോട്കറുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഞങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചോ? ഇഡിയെ ഭയന്നോ, എന്തെങ്കിലും സമ്മർദ്ദം മൂലമോ ആരും ഞങ്ങളുടെ അടുത്തേക്കോ, ബി.ജെ.പിയിലേക്കോ വരരുത്.’ ഷിൻഡെ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് റാവത്തിന്റെ മുംബൈയിലെ വസതിയിൽ ഇ.ഡി ഞായറാഴ്ച പരിശോധന നടത്തി. ഇതിന് പിന്നാലെ,’ഒരു അഴിമതിയുമായും എനിക്ക് ബന്ധമില്ലെന്ന് അന്തരിച്ച ബാലസബേബ് താക്കറെയെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു’, എന്ന് റാവത്ത് ട്വിറ്ററിൽ വ്യക്തമാക്കി.
Post Your Comments