തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോര്‍ സര്‍വേ. 140 ല്‍ ഇടതുമുന്നണി 77 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം, യു.ഡി.എഫ് 55 മുതല്‍ 60 വരെ സീറ്റുകളില്‍ ഒതുങ്ങും.
അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതല്‍ അഞ്ച് സീറ്റുകളില്‍ വരെ ബി.ജെ.പി ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. വടക്കന്‍ കേരളത്തിലാണ് ബി.ജെ.പിയ്ക്ക് വിജയസാധ്യത കൂടുതല്‍.
41 ശതമാനം വോട്ടുകളാകും ഇടതുമുന്നണിയുടെ വോട്ടുവിഹിതം. യു.ഡി.എഫ് 37 ശതമാനം വോട്ടുകള്‍ നേടും. 18 ശതമാനമാകും ബി.ജെ.പിയുടെ വോട്ടുവിഹിതം.
വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ഇടതുവോട്ടുകളില്‍ വിള്ളലുണ്ടാക്കില്ലെന്ന് സര്‍വേ വിലയിരുത്തുന്നു. ന്യൂനപക്ഷ മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുബാങ്കുകള്‍ പതിവുപോലെ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും ഹൈന്ദവ വോട്ടുകളില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും സര്‍വേ പറയുന്നു.
സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലെ 15,778 വോട്ടര്‍മാരാണ് ഈ മാസം ഒന്നുമുതല്‍ 12 വരെ നടന്ന സര്‍വേയില്‍ പങ്കെടുത്തത്.
Post Your Comments