ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ലഭിച്ചു. ഗെയിംസിലെ രണ്ടാം ദിനമായ ശനിയാഴ്ച, പുരുഷന്മാരുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളി നേടിയത്. സ്വര്‍ണം തേടിയിറങ്ങിയ സങ്കേതിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മലേഷ്യയുടെ ബിന്‍ കസ്ദാന് മുഹമ്മദ് അനിഖ് 142 കിലോ ഉയര്‍ത്തി സ്വര്‍ണം നേടി.
മഹാരാഷ്ട്രയില്‍ നിന്നുള്ള 21-കാരനായ സങ്കേത് സ്നാച്ച് വിഭാഗത്തിലെ തന്റെ ആദ്യ ശ്രമത്തില്‍ 107 കിലോഗ്രാം ഉയര്‍ത്തി, രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമത്തില്‍ യഥാക്രമം 111 കിലോഗ്രാം, 113 കിലോഗ്രാം ഉയര്‍ത്തി.
സ്നാച്ച് ഘട്ടത്തിന് ശേഷം ദേശീയ റെക്കോര്‍ഡ് കൂടിയായ 113 കിലോഗ്രാം ഭാരം ഉയര്‍ത്തി സങ്കേത് ആദ്യ സ്ഥാനത്തായിരുന്നു. സ്നാച്ചില്‍ 107 കിലോഗ്രാം ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ കസ്ദാന് മുഹമ്മദ് അനിഖ് രണ്ടാമതും, ശ്രീലങ്കയുടെ ദിലങ്ക ഇസുറു കുമാര യോദഗെ 105 കിലോഗ്രാം ഉയര്‍ത്തി മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ സങ്കേതിന് പരിക്കേറ്റതോടെ മലേഷ്യയിലെ ബിന്‍ കസ്ദാന് ആദ്യസ്ഥാനത്ത് എത്തുകയായിരുന്നു.
Post Your Comments