ആഗസ്റ്റ് 15ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാന്‍ പോകുകയാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒട്ടേറെ മഹാന്മാരുണ്ട്. അതില്‍ ചിലരെ മാത്രമാണ് നമ്മുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിയിട്ടുള്ളൂ. ആരും അറിയപ്പെടാത്ത ഒരുപാട് മഹാന്മാരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ അവരെ കുറിച്ച് ഒന്ന് ഓര്‍ക്കാം.
ചന്ദ്രശേഖർ തിവാരി, ആസാദിക്ക് വേണ്ടി ചാട്ടവാറടിയേറ്റത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ്. ചന്ദ്രശേഖർ ആസാദെന്ന സ്വാതന്ത്ര്യ സമര ഭടനായി അദ്ദേഹം മരിക്കുമ്പോൾ പ്രായം വെറും 24.
മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുക്കുമ്പോൾ കേവലം പത്തൊൻപത് വയസ്സ് മാത്രമായിരുന്നു ഖുദിറാം ബോസിന്റെ പ്രായം. പ്രഫുല്ല ചാക്കിക്ക് അന്ന് പ്രായം ഇരുപത്.
1857 ന്റെ പട്ടടയിൽ ആളിക്കത്തിയ തീജ്വാലകളിൽ ഏറ്റവും തിളക്കമുള്ളതിനുടമ മണികർണികയെന്ന ഝാൻസിറാണിയായിരുന്നു. മുപ്പതാമത്തെ വയസ്സിൽ പോരാട്ടവീര്യത്തിന്റെ ജ്വലിക്കുന്ന അഗ്നിശിഖകൾ സമ്മാനിച്ച് വിടപറയുമ്പോൾ ആ പേര് അനശ്വരമാക്കാൻ ഭാരതവും മറന്നില്ല
സ്വാതന്ത്ര്യം തന്നെ ജീവിതം അടിമത്തമോ മരണം എന്നുദ്ഘോഷിച്ചു കൊണ്ട് കയർകുടുക്കിനെ പൂമാലകളാക്കി കടന്നു പോയപ്പോൾ ശിവറാം രാജഗുരുവിനും സുഖദേവ് താപ്പറിനും ഭഗത് സിംഗിനും ഇരുപത്തഞ്ച് വയസ് പോലും തികഞ്ഞിരുന്നില്ല.
‘സർഫറോഷി കി തമന്ന’ എഴുതിയ തൂലികയ്‌ക്കൊപ്പം നിറതോക്കും കയ്യിലേന്തി ബ്രിട്ടീഷ് ചോറ്റു പട്ടാളത്തിനെതിരെ യുദ്ധം ചെയ്ത രാം പ്രസാദ് ബിസ്മിലും പിൻഗാമികൾ രാഷ്‌ട്രത്തിനു വേണ്ടി പോരാടി മരിക്കുന്നതാണെന്റെ സ്വപ്നം എന്ന് പ്രഖ്യാപിച്ച അഷ്ഫഖുള്ള ഖാനും ജീവിതം ഹോമിച്ചത് മുപ്പത് വയസ്സ് പൂർത്തിയാകുന്നതിനു മുൻപാണ്.
തിരുപ്പൂര്‍ കുമാരന്‍
കോയമ്പത്തൂരിനടത്തുള്ള തിരുപ്പൂരായിരുന്നു കുമാരന്റെ ജന്മദേശം. 1932ല്‍ കുമാരന്‍ ബ്രീട്ടീഷ് ഭരണകൂടത്തിനെതിരെ സമരം സംഘടിപ്പിച്ചു. ബ്രിട്ടീഷുകാര്‍ നിരോധിച്ച ഇന്ത്യന്‍ ദേശീയ പതാക അദ്ദേഹം വഹിച്ചിരുന്നു. ഇത് പ്രകോപിതരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കുമാരന്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ആക്രമിക്കാന്‍ തുടങ്ങി, അദ്ദേഹം പതാക താഴെയിടണമെന്ന് നിര്‍ബന്ധിച്ചു. കുമാരനെ തുടര്‍ച്ചയായി മര്‍ദ്ദിച്ചപ്പോഴും അദ്ദേഹം ഇന്ത്യന്‍ പതാകയില്‍ മുറുകെപ്പിടിച്ചു. ഈ സംഭവം അദ്ദേഹത്തിന് കൊടി കാത്ത കുമാരന്‍ എന്ന് പേര് നേടിക്കൊടുത്തു.
കമലാദേവി ചതോപാധ്യായ
1903 ഏപ്രില്‍ 3 -ന് ജനിച്ച കമലാദേവി ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. ഇന്ത്യന്‍ കരകൗശല, കൈത്തറി, നാടകവേദി നവോത്ഥാനത്തിന്റെ ചാലകശക്തിയാണ് കമലാദേവി ചതോപാധ്യായ. സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യന്‍ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക നിലവാരത്തിന്റെ ഉന്നമനത്തിനും അവര്‍ പോരാടി.
എന്നിരുന്നാലും, സ്വാതന്ത്ര്യസമരകാലത്ത് അവരുടെ സംഭാവന മറക്കാനാവില്ല. ഇരുപതാം വയസ്സില്‍ വിവാഹിതയായ അവര്‍ 1923 ല്‍ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് കേൾക്കുമ്പോൾ ലണ്ടനിലായിരുന്നു. തുടര്‍ന്ന് സാമൂഹിക ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ഗാന്ധിയന്‍ സംഘടനയായ സേവാദളില്‍ ചേരാന്‍ അവള്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങി.
ഖുദിറാം ബോസ്
ഒരേസമയം അഭിമാനവും സഹതാപവും വിളിച്ചോതുന്ന ഒന്നാണ് ബോസിന്റെ ധീരതയുടെ കഥ. രാജ്യത്തെ സ്വാതന്ത്ര്യസമരത്തില്‍ പങ്കു വഹിച്ചതിന് വധശിക്ഷ വിധിച്ചപ്പോള്‍ അദ്ദേഹത്തിന് 18 വയസ്സായിരുന്നു. 1908 -ല്‍ കല്‍ക്കട്ട പ്രസിഡന്‍സിയിലെ ചീഫ് മജിസ്ട്രേറ്റ്, മുസഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് കിംഗ്‌സ്‌ഫോര്‍ഡ് എന്നിവരെ കൊല്ലാന്‍ ബോസിനെ നിയോഗിച്ചു.
കിംഗ്സ്റ്റണ്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കഠിനവും ക്രൂരവുമായ ശിക്ഷകള്‍ നല്‍കുന്നതില്‍ ജനവിരുദ്ധനായി മാറിയിരുന്നു, ഇതോടെയാണ് ഇവരെ വധിക്കാന്‍ ബോസിനെ ചുമതലപ്പെടുത്തുന്നത്. കിംഗ്‌സ്‌ഫോര്‍ഡ് യൂറോപ്യന്‍ ക്ലബിന് പുറത്തുണ്ടെന്ന് കരുതി 1908 ഏപ്രില്‍ 20 ന് ബോസ് ഒരു വണ്ടിക്ക് നേരെ ബോംബ് എറിഞ്ഞു. എന്നാല്‍, മുസാഫര്‍പൂര്‍ ബാറിലെ പ്രമുഖ പ്ലീഡര്‍ ബാരിസ്റ്റര്‍ പ്രിംഗിള്‍ കെന്നഡിയുടെ ഭാര്യയും മകളുമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബോസിനെ അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
Post Your Comments