NewsMobile PhoneTechnology

രൂപകൽപ്പനയിലും ഗുണനിലവാരത്തിലും പ്രശ്നങ്ങൾ, നത്തിംഗ് 1 ഫോണിനെതിരെ ഉപയോക്താക്കളുടെ പരാതി പ്രവാഹം

വയർ ടേപ്പിംഗിന് പുറമേ, എൽഇഡി ഫ്ലാഷ് സ്ഥാപിക്കൽ എന്നിവയിലും അലൈൻമെന്റ് പ്രശ്നങ്ങൾ നേരിടുന്നുണ്ട്

ടെക് ലോകത്ത് ഏറെ ചർച്ച ചെയ്ത സ്മാർട്ട്ഫോണാണ് നത്തിംഗ് ഫോൺ 1. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കു ശേഷം ജൂലൈ 12 നാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തിയത്. എന്നാൽ, വിപണിയിലെത്തി അധിക നാൾ പിന്നിടുന്നതിന് മുൻപ് തന്നെ നത്തിംഗ് ഫോൺ 1 നെതിരെ പരാതി പ്രവാഹം ഉയരുകയാണ്. ബ്ലാക്ക് വേരിയന്റിലെ വയർ ടേപ്പിംഗ് അലൈൻമെന്റ് പ്രശ്നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തകരാറുകൾ ഉള്ള നത്തിംഗ് ഫോൺ 1 ന്റെ റീപ്ലേസ്മെന്റ് അഭ്യർത്ഥനകൾ ഫ്ലിപ്പ്കാർട്ട് സ്വീകരിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്. വയർ ടേപ്പിംഗിന് പുറമേ, എൽഇഡി ഫ്ലാഷ് സ്ഥാപിക്കൽ എന്നിവയിലും അലൈൻമെന്റ് പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

Also Read: ഒരു നേരത്തെ ഭക്ഷണമില്ലത്തവരെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നത് എനിക്ക് വേദന തന്നെയാണ്: സുരേഷ് ഗോപി

6.55 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിംഗിൽ 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ്  കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോണാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button