Latest NewsNewsBusiness

ആർബിഐ: ഓഗസ്റ്റിലെ പണനയ യോഗം പുനക്രമീകരിച്ചു, കാരണം അറിയാം

2022 ഓഗസ്റ്റ് 2 മുതൽ 4 വരെയാണ് പണനയ അവലോകന യോഗം നടത്താൻ തീരുമാനിച്ചിരുന്നത്

പണനയ യോഗവുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റ് മാസത്തിൽ ചേരാനിരുന്ന പണനയ യോഗമാണ് ആർബിഐ പുനക്രമീകരിച്ചത്. ഭരണ സംബന്ധമായ ആവശ്യകതകൾ മുൻനിർത്തിയാണ് യോഗം പുനക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂൺ മാസമാണ് ആർബിഐ അപ്രതീക്ഷിതമായി പണനയ യോഗം സംഘടിപ്പിച്ചത്. ഈ യോഗത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു.

2022 ഓഗസ്റ്റ് 2 മുതൽ 4 വരെയാണ് പണനയ അവലോകന യോഗം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഭരണ സംബന്ധമായ ആവശ്യകതകൾ വന്നതോടെ ഓഗസ്റ്റ് 3 മുതൽ 5 വരെയാണ് പണനയ അവലോകന യോഗം നടത്തുക. നിലവിലുള്ള സാഹചര്യങ്ങൾ പരിശോധിച്ചതിനുശേഷം ആർബിഐ ദ്വിമാസ ധനനയം പ്രഖ്യാപിക്കും. ആർബിഐ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഓഗസ്റ്റ് മൂന്നിന് നടക്കേണ്ട മോണിറ്ററി പോളിസി മീറ്റിംഗ് പുനക്രമീകരിക്കുന്നത് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 45ZI(4) പ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ‘നോക്കുമ്പോള്‍ അയാള്‍ അവളെ ബലമായി പിടിച്ചടുപ്പിച്ച്‌ ഉമ്മ വയ്ക്കാന്‍ ശ്രമിക്കുന്നു’: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button