ഹാക്കർമാരിൽ നിന്നും വിൻഡോസ് കപ്യൂട്ടറുകളെ രക്ഷിച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ചിട്ടുള്ള സാങ്കേതിക പ്രശ്നമാണ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുള്ളത്.
സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റിന്റെ റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റ് ഓഫീസിൽ ‘ഫോളിന’ എന്ന് പേരുള്ള ബഗ്ഗ് കണ്ടെത്തിയിരുന്നു. ഈ ബഗ്ഗ് ചൈനീസ് സർക്കാർ പിന്തുണയുള്ള ടിഎ413 എന്ന സംഘം ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിസ്റ്റം ദുരുപയോഗം ചെയ്ത് ഹാക്കർമാർക്ക് പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാനും സിസ്റ്റത്തിന്റെ പൂർണ നിയന്ത്രണം കൈക്കലാക്കാനും സാധിക്കും.
Also Read: മുഖകാന്തി വർദ്ധിപ്പിക്കാൻ പരീക്ഷിക്കാം ചില നാടൻ പൊടിക്കൈകൾ
കഴിഞ്ഞ ഏപ്രിൽ മാസമാണ് ഫോളിന ബഗ്ഗിനെ കുറിച്ച് മൈക്രോസോഫ്റ്റ് അറിഞ്ഞത്. നിലവിൽ മൈക്രോസോഫ്റ്റ് ഓഫീസ് 2013, 2016, 2019, 2021, ഓഫീസ് പ്രോ പ്ലസ്, ഓഫീസ് 365 എന്നിവയെ ഫോളിന ബാധിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഉപയോക്താക്കൾ പെട്ടെന്ന് തന്നെ വിൻഡോസ് അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments