പ്രത്യക്ഷ വിദേശ നിക്ഷേപത്തിൽ ഇന്ത്യയ്ക്ക് ഏഴാം റാങ്ക്. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021 ൽ ഏറ്റവും കൂടുതൽ പ്രത്യക്ഷ വിദേശ നിക്ഷേപം ലഭിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. കഴിഞ്ഞ വർഷം 4,500 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യക്ക് ലഭിച്ചത്. വിദേശ നിക്ഷേപ പദ്ധതികളുടെ എണ്ണത്തിലെ വർദ്ധനവാണ് ഇന്ത്യയുടെ റാങ്ക് നില മെച്ചപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ പ്രത്യക്ഷ വിദേശ നിക്ഷേപവുമായി യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 36,700 ഡോളറാണ് യുഎസിന്റെ വിദേശ നിക്ഷേപം. ചൈന (18,100 കോടി ഡോളർ), ഹോങ്കോംഗ് (14100 കോടി ഡോളർ) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
Also Read: ക്വാറിയില്‍ ജെസിബി ഇടിച്ച് ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം
Post Your Comments