വോയിസ് ഓവർ 5ജി സേവനം വിജയകരമായി അവതരിപ്പിച്ചു. 5ജി യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കുവാനുള്ള കഴിവാണ് ടി-മൊബൈൽ പ്രഖ്യാപിച്ചത്. ഈ സംവിധാനം വോയിസ് ഓവർ ന്യൂ റേഡിയോ എന്ന പേരിലും അറിയപ്പെടും.
അമേരിക്കയിലെ പോർട്ട്ലാൻഡ്, ഒറിഗോൺ, യൂട്ടായിലെ സാൾട്ട് ലെയ്ക്ക് സിറ്റി എന്നിവിടങ്ങളിലാണ് നിലവിൽ ടി-മൊബൈൽ സേവനം ലഭ്യമാകുന്നത്. എന്നാൽ, ഈ വർഷം അവസാനത്തോടെ അമേരിക്കയിലെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത.
Also Read: വിദ്വേഷ മുദ്രവാക്യക്കേസ്: അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
നിലവിലെ 5ജി സ്മാർട്ട്ഫോണുകൾ കോളിംഗിന് 4ജി എൽടിഇയെയാണ് ആശ്രയിക്കുന്നത്. അതിനാൽ, 5ജി സ്മാർട്ട്ഫോണുകളിൽ ഇപ്പോൾ വോയിസ് ഓവർ 5ജി സാങ്കേതിക വിദ്യ ലഭിക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, ടി-മൊബൈലില്‍ സാംസങ്ങ് ഗ്യാലക്സി എസ്21 ഉള്ള ഉപഭോക്താക്കൾക്ക് ഇതിനകം ഓവർ ന്യൂ റേഡിയോ പ്രയോജനപ്പെടുത്താം. അപ്ഡേറ്റിലൂടെ എസ്22 സീരീസ് പിന്തുണയ്ക്കും എന്നാണ് ടി-മൊബൈല്‍ പറയുന്നത്.
Post Your Comments