കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥന് പ്രവാസിയുടെ യാത്ര മുടക്കിയതായി പരാതി. പെരിങ്ങത്തൂര്‍ സ്വദേശിയായ മുസ്തഫയ്ക്കാണ് ഉദ്യോഗസ്ഥന്റെ തെറ്റായ നടപടി കാരണം യാത്ര മുടങ്ങിയത്. കഴിഞ്ഞമാസം 28-ാം തിയ്യതി ദുബായിലേക്ക് സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യാനെത്തിയ മുസ്തഫയുടെ കയ്യില്‍ ഖത്തര്‍ വിസയുണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന് യാത്ര മുടക്കിയത്. ഖത്തറിലെ വിസ പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്തിട്ടുമില്ല.
ദുബായ് വഴി ഖത്തറില്‍ പോകാനാണ് ശ്രമം എന്ന് കരുതിയാണ് മുസ്തഫയെ എമിഗ്രേഷന്‍ ഓഫീസര്‍ തിരിച്ചയച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന് ടിക്കറ്റെടുത്ത മുസ്തഫ വിസിറ്റിംഗ് വിസയായതിനാല്‍ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും എടുത്തിരുന്നു. ഇതൊക്കെ കാണിച്ചെങ്കിലും എമിഗ്രേഷന്‍ ഉദ്യോഗസ്ഥന് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. എന്നാല്‍ നെടുമ്പാശ്ശേരി വഴി ഇത്തരത്തില്‍ യാത്ര ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും ഉദ്യോഗസ്ഥന് അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് യാത്ര മുടക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് എമിഗ്രേഷന്‍ വകുപ്പിനെ സമീപിച്ചിരിക്കുകയാണിദ്ദേഹം. കൈക്കൂലി നല്കാന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഹക്കീം റൂബ എന്ന കാസര്‍കോഡ് സ്വദേശിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മര്‍ദ്ദനമേറ്റിരുന്നു.
Post Your Comments