സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,000 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ ഇടിവ് ഉണ്ടായത്. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,750 രൂപയായി. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 3,920 രൂപയായി.
Also Read: അതിവേഗം വളരുന്ന സാമ്പത്തിക ശക്തി, ഒന്നാമതെത്തി ഇന്ത്യ
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില.
Post Your Comments