KeralaLatest NewsNews

സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ഗതാഗത വകുപ്പ് പൂർത്തിയാക്കി: 10,563 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്

 

 

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ഗതാഗത വകുപ്പ് പൂർത്തിയാക്കി. 10,563 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പത്ത് വർഷം പരിചയമുള്ള ഡ്രൈവർമാർക്കാണ് സ്‌കൂൾ വാഹനം ഓടിക്കാൻ യോഗ്യത നൽകിയിട്ടുള്ളത്. ക്രിമിനൽ കേസുള്ളവർ, മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടവർ, എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സ്കൂൾ കുട്ടികളെ കൊണ്ട് പോകുന്ന സ്വകാര്യ വാഹനങ്ങ​ളിൽ കർശന പരിശോധന നടത്തുമെന്നും ഗതാഗത വകുപ്പ് അ‌റിയിച്ചു.

അ‌തേസമയം, സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ജൂൺ ഒന്നിനു രാവിലെ 9.30 ന് കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ഇതേസമയം, സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 75 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button