Latest NewsKeralaCinemaMollywoodNewsEntertainment

സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയ ആളാണ് എന്റെ ഭാര്യ, മൂന്നാമത്തെ കുഞ്ഞിനെ മക്കളില്ലാത്തവർക്കായി കൊടുത്തു:നടൻ സുധീർ

കുട്ടി ആയി കഴിഞ്ഞപ്പോള്‍ അവർ എല്ലാം മറന്നു, അവരില്‍ നിന്നും ചെറിയ ചതികളൊക്കെ ഉണ്ടായി: സുധീർ

കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും ജീവിതം തിരികെ പിടിച്ച് സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ സുധി. അടുത്തിടെ എം.ജി ശ്രീകുമാറിനൊപ്പം ‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുക്കവേ, തന്റെ കുടുംബത്തെ കുറിച്ചും ഭാര്യയെ കുറിച്ചും സുധീർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയ ആളാണ് തന്റെ ഭാര്യയെന്ന് സുധീർ പറയുന്നു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങൾ കാണുന്നതെന്നും സുധീർ വ്യക്തമാക്കി. മക്കളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

‘രണ്ട് ആണ്‍കുട്ടികളാണുള്ളത്. അവരില്‍ ഒരാള്‍ വിദേശത്ത് പഠിക്കുകയും മറ്റൊരാള്‍ പഠിക്കാന്‍ പോവുകയുമാണ്. അവരെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. കുട്ടികളുണ്ടാവാത്ത ഒരു ദമ്പതിമാര്‍ക്ക് പ്രിയ അണ്ഡം കൊടുത്തിരുന്നു. ആദ്യം ഞാനും കൊടുക്കാമെന്ന് കരുതിയെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു ഭര്‍ത്താവും ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി ചേര്‍ത്ത് ഗര്‍ഭപാത്രത്തില്‍ നിഷേപിക്കാന്‍ സമ്മതിക്കില്ല. പക്ഷേ ഞങ്ങളത് ചെയ്തു. കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് ചികിത്സയുടെ ഭാഗമായി ആ കുടുംബം ഞങ്ങളുടെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവരുടെ സങ്കടം കേട്ട് ഞാനാണ് ഭാര്യയോട് നമുക്കൊരു കുഞ്ഞിനെ കൊടുത്താലോ എന്ന് ചോദിച്ചത്.

ഞങ്ങൾ ആ ദമ്പതികളോട് ഇക്കാര്യം തുറന്നു സംസാരിച്ചു. അവർക്ക് സന്തോഷം. പെണ്‍കുട്ടിയാണ് ജനിച്ചത്. ഇതുവരെ ആ കുഞ്ഞിനെ കണ്ടിട്ടില്ല. അവള്‍ക്കിപ്പോള്‍ പത്ത് വയസുണ്ട്. പക്ഷേ, കുട്ടി ആയി കഴിഞ്ഞപ്പോള്‍ അവര്‍ എല്ലാം മറന്നു. കുഞ്ഞിന്റെ വളര്‍ച്ചയൊക്കെ ഞങ്ങള്‍ ഫോട്ടോയിലൂടെ കണ്ടിരുന്നു. നമ്മളിലൂടെ ഒരു ദമ്പതിമാര്‍ക്ക് കുട്ടിയുണ്ടാവട്ടേ എന്നാണ് കരുതിയത്. ചികിത്സയുടെ ഭാഗമായി കുറച്ച് ഇന്‍ജെഷന്‍ വേണ്ടി വന്നിരുന്നു. ഒരിടയ്ക്ക് ഭാര്യ വല്ലാതെ തളര്‍ന്ന് പോയാര്‍ന്നു. പിന്നെ ഹോര്‍മോണ്‍ എടുത്തത് കൊണ്ട് നല്ലോണം തടി വെച്ചിരുന്നു. ഇടയ്ക്ക് അവരില്‍ നിന്നും ചെറിയ ചതികളൊക്കെ ഉണ്ടായി. പക്ഷേ നമ്മളിലൂടെ ഒരു കുടുംബത്തിന് കുഞ്ഞ് ജനിച്ചു എന്ന സന്തോഷമാണ് ഞങ്ങൾക്ക് ഇപ്പോൾ ഉള്ളത്’, സുധീർ പറയുന്നു.

shortlink

Post Your Comments


Back to top button