Latest NewsInternational

യുഎന്നിന് പുല്ലുവില: സ്ത്രീകളെ അടിച്ചമർത്തരുതെന്ന നിർദ്ദേശം തള്ളി താലിബാൻ

കാബൂൾ: മതഭരണത്തിന്റെ കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ അടിച്ചമർത്തരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശം തള്ളി താലിബാൻ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയാണ് സ്ത്രീകൾക്കു മേലുള്ള കർശനമായ നിയന്ത്രണങ്ങൾ എടുത്തു മാറ്റാൻ താലിബാനോട് ആവശ്യപ്പെട്ടത്.

എന്നാൽ, ഐക്യരാഷ്ട്ര സംഘടനയുടെ ഈ പ്രഖ്യാപനത്തിൽ കഴമ്പില്ലെന്നും ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നുമായിരുന്നു താലിബാന്റെ കണ്ടെത്തൽ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ പറ്റി താലിബാൻ തികച്ചും ബോധവാന്മാരാണെന്നാണ് യുഎന്നിനോട് ഭരണകൂടം മറുപടി പറഞ്ഞത്. അതിനാൽ തന്നെ, സുരക്ഷാ സമിതിയുടെ നിർദ്ദേശങ്ങൾ തള്ളുന്നതായും വെള്ളിയാഴ്ച അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സ്ത്രീകൾക്ക് നിഷേധിക്കുന്ന നയങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎൻ സുരക്ഷാസമിതി താലിബാനോട് ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button