Kerala

തമ്പാനൂര്‍ രവിയ്‌ക്കെതിരെ കേസെടുക്കണമെന്ന് വി എസ്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ തമ്പാനൂര്‍ രവിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കാന്‍ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരെ പ്രേരിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വി.എസ് ഡി.ജി.പിയ്ക്ക് കത്ത് നല്‍കിയത്. വി.എസ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്.

മുഖ്യമന്ത്രി സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴിയ്ക്ക് അനുകൂലമായ രീതിയില്‍ മൊഴി നല്‍കണമെന്നാണെന്ന് തമ്പാനൂര്‍ രവി തന്നോട് ആവശ്യപ്പെട്ടതെന്ന് സരിത വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button