കൊച്ചി: ചാണ്ടി ഉമ്മനെതിരെ ഗുരുതര ആരോപണങ്ങളുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനെതിരെ സരിത മൊഴി നല്‍കിയത്. ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും ഡല്‍ഹിയില്‍ തോമസ് കുരുവിളയുടെ ഫോണ്‍ ആണ് ചാണ്ടി ഉമ്മന്‍ ഉപയോഗിച്ചിരുന്നതെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. കുരുവിളയ്ക്ക് പണം കൊടുത്ത കാര്യം ചാണ്ടി ഉമ്മന്‍ വിളിച്ച് ഉറപ്പിച്ചിരുന്നുവെന്നും സരിത. തനിക്ക് ചാണ്ടി ഉമ്മനുമായി ബിസിനസ് ബന്ധം മാത്രമാണ് ഉള്ളതെന്നും സരിത.
സോളാര്‍കേസിലെ പ്രതിയായ മറ്റൊരു സ്ത്രീയുമായി ചാണ്ടി ഉമ്മന്‍ ബന്ധമുണ്ടെന്നും,ഇരുവരും ഒന്നിച്ച് ദുബായിയില്‍ പോയിരുന്നതായും ഇതിന്റെ ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ടെന്നും സരിത. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും സരിത. സോളാര്‍ കമ്പനിയുമായി ബന്ധമില്ലെന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും സരിത. മറ്റൊരാളുടെ റീ സര്‍വേ നടപടിക്ക് മുഖ്യമന്ത്രി കത്തുനല്‍കിയെന്നും ഇതില്‍ പ്രകാരം രണ്ടുദിവസത്തിനുള്ളില്‍ റീ സര്‍വ്വേ നടന്നുവെന്നും സരിത.
ആര്യാടന് സഹായിച്ചു
സോളാര്‍ കമ്പനിക്ക് മന്ത്രി ആര്യാടന് മുഹമ്മദ് സഹായം നല്‍കിയെന്നും സരിത. സോളാര്‍ കമ്പനിയുമായി ബന്ധമില്ലെന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും സരിത.
Post Your Comments