Kerala

പയ്യോളി മനോജ് വധക്കേസ് സിബി ഐ ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ബിജെപി പ്രവര്‍ത്തകനായിരുന്ന പയ്യോളി മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനോജിന്റെ സുഹൃത്തും പയ്യോളി സ്വദേശിയുമായ സാജിദ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി. കമാല്‍പാഷയാണ് ഈ ഉത്തരവിട്ടത്.

മനോജിന്റെ ഭാര്യ പുഷ്പ സിബിഐ അന്വേഷണത്തിനെ മുന്‍പ് എതിര്‍ത്തിരുന്നു. ഇത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. 2012 ലാണ് പയ്യോളി മനോജിനെ പ്രതികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്നു പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button