തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ. വിജിലന്‍സ് കോടതി അനാവശ്യ തിടുക്കം കാണിച്ചുവെന്നും, ദ്രുത പരിശോധന തുടരാമെന്നും ഹൈക്കോടതി. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ബാര്‍ കോഴക്കേസ് സിബിഐയ്ക്ക് വിടുന്ന കാര്യം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കേ വിജിലന്‍സ് കോടതിയുടെ ഉത്തരവ് തിരക്കിട്ടുള്ളതാണെന്നാണ് ഹൈക്കോടതി നിരീക്ഷണം.
വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ ബാബു നല്കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
Post Your Comments