സ്റ്റോക്ഹോം: സ്വീഡനും ഫിൻലാൻഡും ഇന്ന് നാറ്റോയിൽ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിക്കും. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണ് ഇരു രാജ്യങ്ങളും നാറ്റോ സൈനിക സഖ്യത്തിൽ അംഗങ്ങളാകുന്നത്.
സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സൺ ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. നാറ്റോയിൽ അംഗത്വമെടുക്കുന്നത് സ്വീഡന്റെയും ബാൾട്ടിക് സമുദ്ര പ്രദേശത്തിന്റെയും സുരക്ഷ വർധിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഫിൻലാൻഡ് പ്രസിഡന്റ് സൗലി നൈനിസ്റ്റോയ്ക്കൊപ്പം നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് മഗ്ദലേന ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര യൂറോപ്പിന്റെ സുരക്ഷയ്ക്കുള്ള സംഭാവന കൂടിയാണ് ഇരുരാജ്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ഈ പ്രവർത്തിയെന്നും ഇരുവരും പ്രഖ്യാപിച്ചു. സുരക്ഷിതമായ ഭാവിക്ക് വേണ്ടിയാണ് തങ്ങൾ ഒരുമിക്കുന്നതെന്നും ഇരുവരും അറിയിച്ചു. സ്വീഡിഷ് വിദേശകാര്യമന്ത്രി ആൻ ലിൻഡയാണ് നാറ്റോ അംഗത്വത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ടത്.
അതേസമയം, ഫിൻലാൻഡ്, നാറ്റോ എന്നീ രാഷ്ട്രങ്ങൾ നാറ്റോയിൽ ചേർന്നു കഴിഞ്ഞാൽ തീർച്ചയായും തങ്ങൾ പ്രതികരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ പാടേ അവഗണിച്ചാണ് ഇരുരാജ്യങ്ങളും കരാറുമായി മുന്നോട്ടു പോകുന്നത്.
Post Your Comments