സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിന് ഇനി മുതൽ പുതിയ ലോഗോയും പുതിയ ടാഗ്‌ലൈനും. ധനമന്ത്രി കെ എൻ ബാലഗോപാൽ ലോഗോയും ടാഗ്‌ലൈനും പുതിയ പരസ്യ വാചകങ്ങളും പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ജിഎസ്ടി വകുപ്പ് അവതരിപ്പിക്കുന്ന ‘ലക്കി ബിൽ’ ആപ്പ് വൈകാതെ തന്നെ ഉപഭോക്താക്കളിൽ എത്തും. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ബില്ലുകൾ സ്വീകരിക്കാനുള്ള സംവിധാനമാണ് ലക്കി ബിൽ. ഇതിന്റെ മുന്നോടിയായാണ് പുതിയ ലോഗോയും ടാഗ്‌ലൈനും അവതരിപ്പിച്ചത്. ‘ലോഗോയിലും ടാഗ്‌ലൈനിലും വരുന്ന ആധുനികതയും പുതുമയും നികുതി ഭരണത്തിലും പ്രതിഫലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് ‘, ധനമന്ത്രി പറഞ്ഞു.
Also Read: ചൈനീസ് പൗരന്മാരുടെ വീസയ്ക്കായി കൈക്കൂലി വാങ്ങിയത് 50 ലക്ഷം : കാർത്തിക്കെതിരെ കേസെടുത്ത് സിബിഐ
Post Your Comments