ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്റ് നിർമ്മാതാവായി ഗൗതം അംബാനി. സ്വിസ് ബിൽഡ് മെറ്റീരിയൽസ് നിർമ്മാതാക്കളായ ഹോംൾസിം ലിമിറ്റഡിനു കീഴിലുള്ള അംബുജ സിമന്റും, എസിസി ലിമിറ്റഡും സ്വന്തമാക്കിയിരിക്കുകയാണ് ഗൗതം അദാനി.
ഏകദേശം 80,000 കോടി രൂപയ്ക്കാണ് ഹോംൾസിം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കുക. അതായത്, 10.5 ബില്യൺ ഡോളർ. പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് നിരവധി നിക്ഷേപകർ സിമന്റ് നിർമ്മാണത്തിൽ നിന്നും പിൻമാറിയിട്ടുണ്ട്.
Also Read: ഫിൻലാൻഡ്, സ്വീഡൻ നാറ്റോ അംഗത്വം : റഷ്യ തീർച്ചയായും പ്രതികരിക്കുമെന്ന് വ്ലാഡിമിർ പുടിൻ
എസിസി സിമന്റിന് 17 പ്ലാന്റുകളും 78 റെഡിമിക്സ് കോൺക്രീറ്റ് ഫാക്ടറികളും ഉണ്ട്. കൂടാതെ, അംബുജ സിമന്റിന് 14 പ്ലാന്റുകളാണ് ഉള്ളത്. നിലവിൽ, അംബുജ സിമന്റിനും എസിസി സിമന്റിനും പ്രതിവർഷം 70 ദശലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ട്.
Post Your Comments