കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ മുല്ലം പിലാവില്‍ തോട് പാലം നവീകരണവും നടക്കുന്നതിനാല്‍ ഇന്ന് കോട്ടയം വഴിയുള്ള തീവണ്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
എറണാകുളത്ത് നിന്ന് രാവിലെ 11.30ന് പുറപ്പെടുന്ന 5687 കായംകുളം പാസഞ്ചര്‍, കായംകുളത്ത് നിന്ന് വൈകിട്ട് പുറപ്പെടുന്ന 56388 എറണാകുളം പാസഞ്ചര്‍, കൊല്ലത്ത് നിന്ന് രാവിലെ 7.40ന് പുറപ്പെടുന്ന 66300 എറണാകുളം മെമു, 2.40ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന 66301 എറണാകുളം മെമു എന്നിവ റദ്ദ് ചെയ്തു.
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ് എന്നിവ എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പ് നല്കി തിരിച്ചുവിട്ടു. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് രണ്ട് മണിക്കൂറും 22113 ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ് 35 മിനിറ്റും പിറവത്ത് പിടിച്ചിടും.
തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളാ എക്സ്പ്രസ് തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയില്‍ 75 മിനിറ്റ് വൈകാനും സാധ്യതയുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments