പാലക്കാട് : സൈലന്റ് വാലി വനത്തിനുള്ളില്‍ വനംവകുപ്പ് വാച്ചര്‍ രാജനെ കാണാതായതില്‍ ദുരൂഹത. തിരച്ചില്‍ വെള്ളിയാഴ്ചയും തുടരുമെന്ന് സൈലന്റ് വാലി ഡിഎഫ്ഒ അറിയിച്ചു. രാജനെ കണ്ടെത്താന്‍ 150ലധികം പേരാണ് തിരച്ചിലിന് ഇറങ്ങിയത്. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
Read Also:ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ചു: നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റിൽ
തിങ്കളാഴ്ച രാത്രിയാണ്, വാച്ച് ടവറിലെ ജോലിക്കിടെ രാജനെ കാണാതാകുന്നത്. ടവറിന്റെ അടുത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ദിവസം രാവിലെയോടെ വനംവകുപ്പും തെരച്ചില്‍ ശക്തമാക്കി. ഉള്‍വനത്തിലെ പരിശോധനയില്‍ നാട്ടുകാരും രാജന്റെ ബന്ധുക്കളും ഉണ്ടായിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘവും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നൂറ്റി അന്‍പത് സേനാംഗങ്ങളാണ് വിവിധയിടങ്ങളില്‍ തിരയുന്നത്.
മൊബൈല്‍ സിഗ്നല്‍ തീരെ ലഭിക്കാത്ത മേഖലയായതിനാല്‍ പരിശോധന നടത്തുന്നവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ല. പത്തിലധികം വര്‍ഷമായി സൈലന്റ് വാലി മേഖലയില്‍ സുരക്ഷാ ജോലിയിലുള്ള ജീവനക്കാരനാണ് രാജന്.
Post Your Comments