Latest NewsNewsIndiaBusiness

രാജ്യത്ത് കൽക്കരി ഉൽപാദനം വർദ്ധിച്ചു

രാജ്യത്ത് ഏപ്രിലിൽ കൽക്കരി ഉപഭോഗം 708.68 ലക്ഷം ടൺ ആണ്

രാജ്യത്ത് കൽക്കരി ഉത്പാദനം വർദ്ധിച്ചു. ഏപ്രിൽ മാസത്തിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഉൽപ്പാദനത്തിൽ 6% വർദ്ധനവ് ഉണ്ടായതോടെ കോൾ ഇന്ത്യ ലിമിറ്റഡിന് 534.7 ലക്ഷം ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞു. ഇതോടെ, ഏപ്രിൽ മാസത്തിൽ കൽക്കരി ഉത്പാദനം 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.

രാജ്യത്ത് ഏപ്രിലിൽ കൽക്കരി ഉപഭോഗം 708.68 ലക്ഷം ടൺ ആണ്. ഊർജ്ജ മേഖലയിൽ മാത്രം ഏപ്രിൽ മാസം 617.2 ലക്ഷം ടൺ കൽക്കരി ഉപഭോഗം ഉണ്ടായി. സിംഗരേണി കോളറീസ് കമ്പനി ലിമിറ്റഡ് 53.23 ലക്ഷം ടൺ കൽക്കരി ഉൽപാദിപ്പിച്ചിട്ടുണ്ട്. കൂടാതെ, ക്യാപിറ്റൽ ഖനികളിൽ നിന്നുള്ള ഉൽപാദനം കഴിഞ്ഞമാസം 73.56 ലക്ഷം ടണ്ണാണ്. രാജ്യം കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കൽക്കരി മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്.

Also Read: വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button