ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍, പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവം അത്യധികം നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിസിഎ നിയോഗിച്ചിട്ടുണ്ടെന്നും, വിഷയം ഗൗരവത്തോടെയും ഔചിത്യത്തോടെയും കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം വ്യക്തമാക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Read Also: ബസില്‍ സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് യുവതികളുടെ തെറി വിളി: സ്റ്റേഷനിൽ പൊലീസിന് നേരെ അസഭ്യവര്‍ഷം
ഞായറാഴ്ചയായിരുന്നു മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം ആടിയുലഞ്ഞത്. ഇതോടെ മുകളിലിരുന്ന ബാഗുകള്‍ തലയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ, 17 പേര്‍ക്കാണ് ഇത്തരത്തില്‍ പരിക്കേറ്റതെന്നാണ് വിവരം. ഇതില്‍ പത്തോളം പേര്‍ക്ക് സാരമായ പരിക്കാണ്. ഒരു യാത്രക്കാരന്റെ നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പൈലറ്റിന് സൂചന ലഭിച്ചിരുന്നോ എന്ന വിവരം വ്യക്തമല്ല.
Post Your Comments