മാഡ്രിഡ്: റഷ്യൻ അധിനിവേശത്തെ നേരിടുന്ന ഉക്രൈൻ ജനതയ്ക്ക് വിജയാശംസകൾ നേർന്ന് സ്പെയിൻ രാജകുമാരി. ഫെലിപ്പ് ആറാമൻ രാജാവിന്റെ പത്നി ലെറ്റിഷ്യ ഓർട്ടിസ് റോക്കാസൊലാനോയാണ് സെലൻസ്കിയുടെ ജനതയ്ക്ക് വിജയാശംസകൾ നേർന്നത്.
യുദ്ധത്തിന്റെ ആരംഭം മുതൽ സ്പെയിൻ ഉക്രൈന് ആയുധങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്. അങ്ങനെ, ഈ പ്രാവശ്യമയച്ചത് ഒരു ലോഡ് ഗ്രനേഡ് ലോഞ്ചറുകൾ ആയിരുന്നു. ഷിപ്പ്മെന്റ് സ്വീകരിച്ച ഉക്രൈൻ പട്ടാളക്കാർ, ആയുധങ്ങൾക്കൊപ്പം ‘നിങ്ങൾക്ക് ഞാൻ വിജയം നേരുന്നു, സ്നേഹത്തോടെ ലെറ്റിഷ്യ’ എന്ന് ആശംസിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് കാർഡ് കണ്ടെത്തി.
എന്നാൽ, അത് സ്പെയിൻ രാജ്ഞിയുടെ കത്താണെന്ന് ഉക്രൈൻ സൈനികർ ആദ്യം തിരിച്ചറിഞ്ഞില്ല. ഇതോടൊപ്പം, അവരുടെ ചടങ്ങുകളുടെ ഭാഗമായ സ്പാനിഷ് സോസേജുകളും രാജ്ഞി അയച്ചിട്ടുണ്ട്. റഷ്യൻ ആക്രമണം ആരംഭിച്ച ആദ്യ കാലഘട്ടത്തിൽ തന്നെ ഉക്രൈൻ പ്രാദേശിക വസ്ത്രമായ വിഷിവങ്ക എന്ന ചിത്രപ്പണികളുള്ള ഷർട്ട് ധരിച്ച് രാജ്ഞി ഉക്രൈന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
Post Your Comments