ന്യൂഡല്‍ഹി: ബ്രിട്ടണ് ഇന്ത്യയുമായുള്ള ബന്ധം അനിവാര്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ ഇരു നേതാക്കളും കൈക്കൊണ്ടു. പ്രധാനമന്ത്രിയെ തന്റെ ഉറ്റസുഹൃത്തെന്നാണ് ബോറിസ് ജോണ്സണ് വിശേഷിപ്പിച്ചത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടണെ ഇന്ത്യയുടെ ദേശീയ ഹൈഡ്രജന്‍ മിഷനിലേക്ക് സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തത്തില്‍ ബ്രിട്ടണും, ഇന്ത്യയും ചേര്‍ന്നിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിരോധം, വ്യാപാരം, കാലാവസ്ഥാ, ഊര്‍ജം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ബ്രിട്ടണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇതിന് പുറമേ സ്വതന്ത്രവും സൗജന്യവുമായ ഇന്തോ- പസഫിക് മേഖല വിഭാവനം ചെയ്യേണ്ടതിന്റെ ആവശ്യകതയും സംസാരിച്ചു.
നരേന്ദ്ര മോദിയുമായുള്ള സംഭാഷണം മനോഹരമായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രതികരിച്ചു. എല്ലാ രീതിയിലും തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്.
കൊറോണ വാക്സിന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്ക് ബോറിസ് ജോണ്സണ് നന്ദി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനാണ് താന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments