KeralaLatest NewsNews

സിവില്‍ സര്‍വീസ് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം: അവസാനതീയതി ഇന്ന്

ജൂണിൽ ആരംഭിക്കുന്ന ക്ലാസ്സുകള്‍ക്ക് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്

തിരുവനന്തപുരം: സിവില്‍ സര്‍വീസ് സ്വപ്നം കാണുന്നവർക്ക് ആ സ്വപ്നം നേടാൻ അവസരം ഒരുങ്ങുന്നു. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള. തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശേരി (കണ്ണൂര്‍), മൂവാറ്റുപുഴ, കൊല്ലം(ടി.കെ.എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്) എന്നീ ഉപകേന്ദ്രങ്ങളിലുമാണ് പരിശീലനം നൽകുന്നത്.

read also: പ്രിയ കൂട്ടുകാരെ… ഭാര്യ ഗർഭിണി ആകുമ്പോൾ ഒരിക്കലും നമ്മുടെ മിടുക്കായി കാണരുതേ : സോഷ്യൽ മീഡിയയിൽ ചർച്ചയായി കുറിപ്പ്

ജൂണിൽ ആരംഭിക്കുന്ന ക്ലാസ്സുകള്‍ക്ക് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. https://kscsa.org മുഖേന ഏപ്രില്‍ 22നു വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 24നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പ്രവേശന പരീക്ഷ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക – 0471 2313065, 2311654, 8281098863, 8281098864 (തിരുവനന്തപുരം), 9446772334(കൊല്ലം), 8281098873(മൂവാറ്റുപുഴ), 0494 2665489, 8281098868 (പൊന്നാനി), 0491 2576100, 8281098869(പാലക്കാട്), 0495 2386400, 8281098870(കോഴിക്കോട്), 8281098875 (കല്യാശേരി).

shortlink

Related Articles

Post Your Comments

Related Articles


Back to top button