മോസ്കോ: റഷ്യയുടെ യുക്രെയ്ന് അധിനിവേശം രണ്ടാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും അയവ് വന്നിട്ടില്ല. യുദ്ധം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ചര്‍ച്ച ഫലം കാണുന്നു എന്ന് ഇരു രാജ്യങ്ങളും പ്രതികരിച്ചതാണ്.
എന്നാല്‍, ഇപ്പോള്‍ സമാധാന ചര്‍ച്ചകളിലെ നിലപാടില്‍ യുക്രെയ്ന്, ഓരോ ദിവസവും മാറ്റി പറയുന്നതായി റഷ്യ ആരോപിക്കുന്നു. ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവാണ് യുക്രെയ്ന് നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. ലോകം സമാധാനത്തിനായി റഷ്യയോട് ആവശ്യപ്പെടുമ്പോള്‍, അതില്‍ അലംഭാവം കാട്ടുന്നത് യുക്രെയ്നാണ് എന്ന ആരോപണമാണ് റഷ്യ ഉയര്‍ത്തുന്നത്. യുക്രെയ്നിലെ എല്ലാ പ്രധാന നഗരങ്ങളിലും നടന്ന റഷ്യന്‍ ആക്രമണങ്ങള്‍, ഇപ്പോള്‍ പ്രധാനപ്പെട്ട ചില നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് തുടരുന്നത്.
റഷ്യയുടെ ആവശ്യങ്ങളുടെ പട്ടിക യുക്രെയ്ന് അംഗീകരിച്ചാല്‍ സൈനിക നടപടികള്‍ ഉടനടി നിര്‍ത്തുമെന്ന ഉറപ്പ് റഷ്യ നല്‍കുന്നുമുണ്ട്. എന്നാല്‍, യുക്രെയ്ന് ആ ചര്‍ച്ചകള്‍ ആവശ്യമില്ലാതെ നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് റഷ്യയുടെ ആരോപണം.
Post Your Comments