ComputerLatest NewsNewsIndiaTechnology

2 കെ ഡിസ്‌പ്ലേ, 54W ബാറ്ററി: റിയൽമി ബുക്ക് പ്രൈം ഇന്ത്യൻ വിപണിയിൽ, സവിശേഷതകളറിയാം

റിയൽമി ഇന്ന് അതിന്റെ ഏറ്റവും പുതിയ ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന പുതിയ റിയൽമി ബുക്ക് പ്രൈം (Realme Book Prime) ന് 49,999 രൂപയാണ് പ്രാരംഭ വില. 2022 ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) ഇവന്റിലാണ് റിയൽമി ബുക്ക് പ്രൈം ആദ്യമായി അവതരിപ്പിച്ചത്. ചൈനയിലും യൂറോപ്യൻ വിപണികളിലും കമ്പനി ഇതിനകം തന്നെ ഈ മോഡൽ പുറത്തിറക്കി കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ഇവിടങ്ങളിൽ നിന്നും ലഭിച്ചത്. 2K സ്‌ക്രീൻ, 11th Gen Intel Core i5 പ്രൊസസർ, 16GB വരെ റാം എന്നിങ്ങനെയുള്ള ഫീച്ചറുകളോടെയാണ് ഇപ്പോൾ ഇന്ത്യയിൽ ബുക്ക് പ്രൈം വിപണിയിലെത്തിയിരിക്കുന്നത്.

Core i3, Core i5 വകഭേദങ്ങളിൽ ലഭ്യമാകുന്ന ഒരു ലാപ്‌ടോപ്പ് മാത്രമാണ് കമ്പനി ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന, രണ്ടാമത്തെ ലാപ്‌ടോപ്പാണ് റിയൽമി ബുക്ക് പ്രൈം. മെച്ചപ്പെട്ട ചില സവിശേഷതകളുണ്ടെങ്കിലും, പഴയ റിയൽമിക്ക് സമാനമാണ് പുതിയ മോഡലെന്നാണ് റിപ്പോർട്ട്. ഈ മോഡലിന്റെ ആദ്യ വിൽപ്പന ഏപ്രിൽ 13 ന് നടക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക സൈറ്റിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും ലാപ്‌ടോപ്പ് വാങ്ങാൻ കഴിയും. ലോഞ്ച് ഓഫറുകളെ സംബന്ധിച്ചിടത്തോളം, ലാപ്‌ടോപ്പ് 57,999 രൂപ കിഴിവിൽ ലഭിക്കും. ഇത് പരിമിതകാല ഓഫറാണ്. ഇതിനുപുറമെ, എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുള്ളവർക്ക് 3,000 രൂപ കിഴിവും ലഭിക്കും. മോഡലിന്റെ ഇന്ത്യൻ വില – 64,999 രൂപയാണ്.

Also Read:ബാഹ്യമായ ഉത്തേജനമില്ലാതെ രതിമൂര്‍ച്ഛ: അവകാശവാദവുമായി യോഗാ അദ്ധ്യാപിക

4.5GHz സിംഗിൾ-കോർ ടർബോ ഫ്രീക്വൻസി നൽകാനാകുന്ന, ഇന്റലിന്റെ 11-ാമത്തെ കോർ i5-11320H പ്രോസസറുമായാണ് പുതിയ Realme Book Prime വിപണിയിലെത്തുന്നത്. റിയൽമിയിൽ നിന്നുള്ള ഏറ്റവും പുതിയ ലാപ്‌ടോപ്പ് ആയ റിയൽമി ബുക്ക് പ്രൈമിൽ ഡ്യുവൽ-ഫാൻ കൂളിംഗ് സിസ്റ്റം കൂടിയുണ്ട്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനം മികച്ച താപ വിസർജ്ജനം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

14.2 ഇഞ്ച് വലിപ്പമുള്ള 2കെ ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഇതിന് 3:2 വീക്ഷണാനുപാതമുള്ള ഒരു LCD പാനൽ ഉണ്ട്. പുതിയ മോഡലിൽ, ബാക്ക്‌ലിറ്റ് കീബോർഡും ആവശ്യത്തിന് വലിയ ട്രാക്ക്പാഡും സജ്ജീകരിച്ചിരിക്കുന്നു. ലാപ്‌ടോപ്പ് ഏകദേശം 14.9 എംഎം ആണുള്ളത്. വിൻഡോസ് 11-ൽ പ്രവർത്തിക്കുന്ന പുതിയ റിയൽമി ബുക്ക് പ്രൈമിന്റെ സ്പീക്കറുകൾ ട്യൂൺ ചെയ്യുന്നത് ഡി.ടി.എസ് ആണ്.

USB-C 65W അഡാപ്റ്റർ ഉൾപ്പെടെയാണ് പുതിയ മോഡൽ വിപണിയിലെത്തുക. അതിനാൽ, ചാർജർ ഉപയോഗിച്ച് ഒരാൾക്ക് അവരുടെ ഫോൺ ചാർജ് ചെയ്യാനും കഴിയും. ലാപ്‌ടോപ്പിന് 54W ബാറ്ററിയുണ്ട്. ഒറ്റ ചാർജിൽ 12 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി ഉറപ്പുതരുന്നു. വൈഫൈ 6, തണ്ടർബോൾട്ട് 4, ബ്ലൂടൂത്ത് 5.1 എന്നിവയുടെ പിന്തുണയോടെയാണ് റിയൽമി ബുക്ക് പ്രൈം വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button