കൊല്‍ക്കത്ത: ഐ-ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയ്ക്ക് തകർപ്പൻ ജയം. ട്രാവു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് കളികളില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുഹമ്മദന്‍ സ്പോര്‍ട്ടിംഗിനെയാണ് ഗോകുലം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
ട്രാവു എഫ്സിക്കെതിരെ 3-5-2 ശൈലിയില്‍ കളത്തിലിറങ്ങിയ ഗോകുലം രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. മലയാളി താരം ജിതിനായിരുന്നു ഗോകുലത്തിനായി ഗോളടിച്ചത്. എന്നാല്‍, ലീഡെടുത്തതിന്റെ ആവേശം അടങ്ങും മുമ്പെ ഏഴാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ ട്രാവു ഒപ്പമെത്തി. 18-ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം ലൂക്കാ മാജ്സെന്നിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി.
Read Also:- ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണം: തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി ഡേവിഡ് ബെക്കാം
ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ഗോകുലം കേരള എഫ്സി രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ മാജ്സെന്നിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍, തൊട്ടടുത്ത നിമിഷം ഫെര്‍ണാണ്ടീഞ്ഞോയിലൂടെ തന്നെ ഗോള്‍ മടക്കി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ട്രാവു പൊരുതിയെങ്കിലും ഫലം കണ്ടില്ല.
Post Your Comments