ന്യൂഡൽഹി: ഉക്രൈനിൽ കരുതിയത് പോലെയൊന്നുമല്ല കാര്യങ്ങൾ പോകുന്നതെന്ന് ആദ്യ ആഴ്ചയിൽ തന്നെ റഷ്യ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് റഷ്യയെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. റഷ്യ തങ്ങളുടെ സൈന്യത്തെ പല ഘട്ടങ്ങളിലായി ഉക്രൈനിലേക്ക് അയച്ച് കഴിഞ്ഞു. 20 ദിവസത്തിലധികമായി തുടരുന്ന യുദ്ധത്തിൽ റഷ്യയ്ക്ക് സൈന്യബലം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഉക്രൈനിൽ തങ്ങളുടെ മനുഷ്യശക്തി ശക്തിപ്പെടുത്താൻ റഷ്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സൈന്യത്തെ വിളിക്കുന്നതായി റിപ്പോർട്ടുകൾ.
ഉക്രൈനിൽ റഷ്യ തുടർച്ചയായ ആൾ നഷ്ടം നേരിടുന്നുണ്ടെന്ന് യു.കെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. റഷ്യ കൂടുതൽ സൈനികരെ സൃഷ്ടിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തുന്നുവെന്നും അവരുടെ ജീവനക്കാരുടെ നഷ്ടം നികത്തുന്നതിനായി പുറത്തുനിന്നും ആളെ കൂട്ടാനൊരുങ്ങുകയാണെന്നുമാണ് യു.കെയുടെ റിപ്പോർട്ടിൽ പറയുന്നത്. ശക്തമായ ഉക്രേനിയൻ ചെറുത്തുനിൽപ്പിന് മുന്നിൽ റഷ്യ കൃത്യമായ ആക്രമണങ്ങൾ നടത്താൻ പാടുപെടുകയാണ്.
Also Read:ലോക ഗ്ലോക്കോമ വാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി
ആയിരക്കണക്കിന് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, പിടിച്ചെടുത്ത ഉക്രേനിയൻ പ്രദേശം നിയന്ത്രിക്കുന്നത് നിലവിൽ റഷ്യയ്ക്ക് ബുദ്ധിമുട്ടാണെന്നാണ് യു.കെയുടെ വിലയിരുത്തൽ. ‘റഷ്യ അതിന്റെ കിഴക്കൻ മിലിട്ടറി ജില്ലകൾ, പസഫിക് ഫ്ലീറ്റ്, അർമേനിയ എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ വിളിക്കുകയാണ്. സ്വകാര്യ മിലിട്ടറി കമ്പനികൾ, സിറിയൻ, മറ്റ് കൂലിപ്പടയാളികൾ തുടങ്ങിയ ആളുകളെയും റഷ്യ വിളിക്കുന്നു. പിടിച്ചടക്കിയ പ്രദേശം കൈവശം വയ്ക്കാനും സ്തംഭിച്ച് നിൽക്കുന്ന ആക്രമണ പ്രവർത്തനങ്ങൾ ഇരട്ടി ശക്തിയിൽ ആരംഭിക്കാനും റഷ്യ ഈ ശക്തികളെ ഉപയോഗിക്കാൻ സാധ്യതയുണ്ട്’, യു.കെ നിരീക്ഷിക്കുന്നു.
Post Your Comments