ന്യൂഡല്‍ഹി: ചരിത്രത്താളുകളില്‍ ഇടം പിടിക്കാന്‍ ബിഎസ്എഫ് വനിതാ ടീം. വനിതാ ടീമിന്റെ റോയല്‍ എന്‍ഫീല്‍ഡിലുള്ള ദൈര്‍ഘ്യമേറിയ യാത്ര അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആരംഭിച്ചു. അതിര്‍ത്തി സുരക്ഷാ സേനയുടെ വനിതാ റൈഡര്‍മാര്‍ ഡല്‍ഹിയില്‍ നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര തിരിച്ചത്.
Read Also : നിരോധിത ആയുധങ്ങളുടെ വിൽപ്പന: പ്രവാസികൾ അറസ്റ്റിൽ
സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ബിഎസ്എഫ് ഭവാനി ഓള്‍-വുമന്‍ ഡെയര്‍ ഡെവിള്‍ മോട്ടോര്‍ സൈക്കിള്‍ ടീമിലെ 36 പേരാണ് പര്യടനത്തിന്റെ ഭാഗമാകുന്നത്. സീമാ ഭവാനി ശൗര്യ പര്യവേഷണ ശാക്തീകരണ റൈഡ് 2022 എന്നാണ് യാത്രയുടെ പേര്.
ഇന്ത്യാഗേറ്റില്‍ നിന്നും ആരംഭിച്ച യാത്ര, ചണ്ഡീഗണ്ഡ്, അമൃത്സര്‍, യ്പൂര്‍, ഉദയ്പൂര്‍, ഗാന്ധിനഗര്‍, നാസിക്, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, സേലം, മധുര, കന്യാകുമാരി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കും. 5280 കിലോമീറ്ററാണ് ഇവര്‍ യാത്ര ചെയ്യുന്നത്. മാര്‍ച്ച് 28 ന് യാത്ര അവസാനിക്കും.
Post Your Comments