അഹമ്മദാബാദ്: ഒരു മരത്തിന്റെ ജീവന് രക്ഷിക്കാനായി അറുപത്തഞ്ച് ലക്ഷത്തോളം ചിലവാക്കുന്ന ഒരാളുണ്ട് ഇന്ത്യയില്‍. പവന്പൂര്കാരന് സഞ്ജയ് റാവല്‍. പുസ്തകങ്ങളെ ഒരു പാട് സ്നേഹിക്കുന്ന സഞ്ജയ് റാവല്‍ അഹമ്മദാബാദില്‍ ഒരു പുസ്തകക്കട തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം താഴെ കട നടത്തുന്നയാള്‍ തന്റെ ഓഫീസിനടുത്തുള്ള മരം മുറിയ്ക്കാനൊരുങ്ങുന്നതായി മനസിലാക്കുന്നു. മരം കാരണം കച്ചവടം മുടങ്ങുന്നു എന്നതായിരുന്നു കാരണം. പിന്നെ ഒന്നും ആലോചിച്ചില്ല സഞ്ജയ് റായ് മാസം 60000 രൂപ നിരക്കില്‍. മുന്‍കൂര്‍ തുക കൊടുത്ത് മൂന്ന് കൊല്ലത്തെ കരാറില്‍ ഒപ്പിട്ട് കട ഏറ്റെടുത്തു. ഏകദേശം 64,80,000 രൂപ ഇതിനായി ചിലവാക്കി. ഉടന്‍തന്നെ ഒമ്പതുകൊല്ലമാക്കി കരാര്‍ ഉയര്‍ത്താനാണ് തീരുമാനം. എല്ലാം മരത്തിന്റെ ജീവന് രക്ഷിക്കാന്‍.
പുസ്തകക്കട വിപുലീകരിച്ച് താന്‍ രക്ഷിച്ച മരത്തിന് കീഴില്‍ വായനക്കാരെ എത്തിച്ച് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുകയാണ് സഞ്ജയ് റായിയുടെ അടുത്ത ലക്ഷ്യം.
Post Your Comments