കൊല്‍ക്കത്ത: ഇന്ത്യയില്‍ ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ കേരളവും ബംഗാളും മാത്രമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൊല്‍ക്കത്ത അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇടതുപാര്‍ട്ടികളാണ് ഇരുസംസ്ഥാനത്തിന്റേയും ശാപമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്ഘടനയ്ക്കു പുറമെ രാജ്യസുരക്ഷ മാത്രമാണ് തങ്ങളുടെ ഉത്കണ്ഠ. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒന്നിലും സര്കക്ര് വിട്ടുവീഴ്ച ചെയ്യില്ല. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആരുമായും സഖ്യത്തിനില്ലെന്നും മറ്റുള്ള പാര്‍ട്ടികള്‍ ആരുമായൊക്കെ സഖ്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
Post Your Comments