Latest NewsKeralaNews

നാല് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തെ മറികടന്ന് കറുത്ത ഹിജാബ് ധരിച്ചെത്തി

ഹിജാബ് വിഷയം കുത്തിപ്പൊക്കി കേരളത്തിലും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം

തിരുവനന്തപുരം: കേരളത്തില്‍ ഹിജാബ് വിഷയം വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമം. യൂണിഫോമിന്റെ ഭാഗമായ ഹിജാബ് മതിയെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പ്രിന്‍സിപ്പലിന് തീവ്ര ഇസലാമിസ്റ്റുകളുടെ ഭീഷണി. കാസര്‍കോട് പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിലാണ് സംഭവം.

Read Also : യുദ്ധമുഖത്ത് വിവാഹിതരായി ഉക്രൈൻ സൈനികരായ യുവതിയും യുവാവും: വീഡിയോ വൈറൽ

യൂണിഫോമിന്റെ ഭാഗമായിത്തന്നെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇവിടെ തട്ടം അനുവദിച്ചിട്ടുണ്ട്. അത് യൂണിഫോമിന്റെ കളറില്‍ തന്നെയുള്ളതാണ് . എല്ലാ കുട്ടികളും അത് അനുസരിച്ചപ്പോള്‍ നാലുകുട്ടികള്‍ മാത്രം കറുപ്പു നിറത്തിലെ നീളംകൂടിയ ഷാള്‍ കഴുത്തിലണിഞ്ഞു എത്തി . അവര്‍ക്ക് സിസ്റ്റര്‍ താക്കീത് നല്‍ക്കുകയും യൂണിഫോമിനെ ഭാഗമായിട്ടുള്ള തട്ടമിട്ടാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു

അതിനു പിന്നാലെ കുട്ടികളുടെ രക്ഷിതാക്കളോടൊപ്പം എത്തിയ തീവ്ര ഇസ്ലാമിസ്റ്റുകളാണ് കന്യാസ്ത്രീയെ അവരുടെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിച്ച ശേഷം അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. രണ്ടുതവണയാണ് ഇവര്‍ സ്‌കൂളില്‍ വന്നു പ്രശ്നങ്ങളുണ്ടാക്കിയത്. ഇനി എന്തെങ്കിലും ഉണ്ടായാല്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button