ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കേണ്ട സമയമാണിതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാനത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും മായാവതി വിമർശനം ഉന്നയിച്ചു. ഉത്തര്‍ പ്രദേശിൽ ബിഎസ്പിയുടെ നേതൃത്വത്തില്‍ ‘ഉരുക്ക് ഗവണ്‍മെന്റ്’ രൂപീകരിക്കുകയും ജനങ്ങളുടെ ക്ഷേമവും സന്തോഷവും ഉറപ്പുവരുത്തേണ്ടത് അത്യാവശമാണെന്നും മായാവതി പറഞ്ഞു.
അതേസമയം, യുപിയിൽ ഒരു തൂക്ക് മന്ത്രിസഭക്ക് സാധ്യതയുണ്ടെന്നാണ് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗെല്‍ പറയുന്നത്. അങ്ങനെ ഒരു തൂക്ക് മന്ത്രിസഭയുണ്ടാവുമ്പോള്‍ കോണ്‍ഗ്രസ് കിംഗ് മേക്കറാവുമെന്ന വിശ്വാസം ഭൂപേഷ് ഭാഗെല്‍ പങ്കുവെച്ചു. ‘യോഗി ആദിത്യനാഥിന് പുറത്തേക്കുള്ള വഴി കാണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. തൂക്ക് മന്ത്രിസഭക്കുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാൽ, കോണ്‍ഗ്രസ് കിംഗ് മേക്കറാവും’- ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.
Read Also : കേരളത്തെ ഞെട്ടിച്ച് സ്വര്‍ണവില കുതിക്കുന്നു
1996-ന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് 400 സീറ്റുകളില്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ,തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും അമ്പരിപ്പിക്കുന്ന ഒന്നായിരിക്കുമെന്നും ഭൂപേഷ് ഭാഗെല്‍ വ്യക്തമാക്കി.
Post Your Comments