Kerala

സിനിമ ഹറാമല്ല, ലീഗില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണം: മുനവറലി ശിഹാബ് തങ്ങള്‍

കണ്ണൂര്‍: സിനിമ ഹറാമല്ലെന്നും ലീഗില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണമെന്നും മുനവറലി ശിഹാബ് തങ്ങള്‍. ജനവരി ലക്കം പച്ചക്കുതിര മാസികയില്‍ വന്ന അഭിമുഖത്തിലാണ് മുസ്ലിംലീഗിന്റെ പരമോന്നത നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

സിനിമ വലിയൊരു കലയാണ് ഇനി പഴയപോലെ സിനിമ ഹറാമാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താനാവില്ലെന്നും പറയുന്ന മുനവറലി ശിഹാബ് തങ്ങള്‍. അധ്യാപനരീതി തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നും വീഡിയോ കമ്യൂണിക്കേഷനാണ് ഇപ്പോള്‍ നടക്കുന്നതെന്നും ക്ലാസ്മുറികളില്‍ പഠനത്തിന്റെ ഭാഗമായി ഡോക്യുമെന്റേഷന്‍ ഒക്കെ കാണിക്കുന്നുണ്ടെന്നും അതിനാല്‍ സിനിമയെ മാറ്റിനിര്‍ത്താനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തനിക്ക് ഇഷ്ടമാണെന്നും. കുഴിമന്തി ബിരിയാണി പോലെ പര്‍ദ്ദയും മാര്‍ക്കറ്റ് ചെയ്‌യുകയാണ്. ഗള്‍ഫ് സ്വാധീനമാണ് പര്‍ദ്ദ ധരിക്കുന്നതിന് പിന്നില്‍. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും നമ്മള്‍ വല്ലാതെ അറബികളെ അനുകരിക്കുന്നു.  മത വിശ്വാസം കൊണ്ടല്ല പര്‍ദ്ദ വ്യാപകമാകുന്നതെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറയുന്നു.

ലീഗ് ആര്‍.എസ്സ്.എസ്സിനെയും ഹിന്ദുത്വത്തെയും എതിര്‍ക്കുന്നില്ല എന്ന പ്രചാരണം തെറ്റാണെന്നും ലീഗ് എതിര്‍ക്കുമ്പോള്‍ അത് വര്‍ഗീയമായി വ്യാഖ്യാനിക്കപ്പെടും. അതിനാല്‍ ചില പരിമിധികള്‍ ഉണ്ട്. അയല്‍വാസികളുടെ വീട്ടില്‍പോയി സദ്യ ഉണ്ണാന്‍ പാടില്ല, ക്രിസ്മസ് കേക്ക് തിന്നാന്‍ പാടില്ല തുടങ്ങിയുള്ള അഭിപ്രായങ്ങളോടും തനിക്ക് എതിര്‍പ്പുണ്ടെന്നും. കഴിഞ്ഞാഴ്ച വേങ്ങര തളിക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചിരുന്നുവെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button