ചെന്നൈ: ഹിന്ദു എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി രാജിവെച്ചതുമായി ബന്ധപ്പെട്ട് ഈസ്റ്റ്കോസ്റ്റ് തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദിക്കുന്നു. പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച മലയാളി സൈനികന് ലഫ്.കേണല്‍ നിരഞ്ജന് കുമാറിനെ അപമാനിച്ചു എന്നാരോപിച്ചാണ് രാജിയെന്നായിരുന്നു വാര്‍ത്ത. മറ്റ് മാധ്യമങ്ങള്‍ നിരഞ്ജന്റെ വിയോഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വാര്‍ത്തയായി നല്‍കിയെങ്കിലും ‘ഹിന്ദു’ കേരളാ എഡിഷനില്‍ ആ വാര്‍ത്ത പന്ത്രണ്ടാം പേജില്‍ മാത്രമാണ് നല്‍കിയതെന്നും ഇതിനെത്തുടര്‍ന്നായിരുന്നു രാജിയെന്നുമായിരുന്നു വാര്‍ത്ത നല്‍കിയരുന്നത്. എന്നാല്‍ മാനേജുമെന്റുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് മാലിനി രാജി നല്‍കിയതെന്നു മനസിലാക്കുന്നു. മുംബൈയില്‍ ഹിന്ദുവിന്റെ എഡിഷന് ആരംഭിച്ചതുമായി ബന്ധപ്പെട്ട് ചെലവഴിച്ച പണത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് മാലിനിയുടെ രാജിക്ക് കാരണമെന്നാണ് പത്രത്തിലെ മറ്റുജീവനക്കാര്‍ നല്കുന്ന സൂചനകള്‍. മുംബൈ എഡിഷനില്‍ മാലിനി നിയമിച്ച ജീവനക്കാരോട് ജോലിയില്‍ നിന്നും പിരിഞ്ഞു പോവാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.
തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ ഇടയായതില്‍ വായനക്കാരോട് നിര്‍വ്യാജം ഖേദിക്കുന്നു.
എന്ന് എഡിറ്റര്‍
Post Your Comments