ന്യൂഡല്‍ഹി: കൊറോണ കാലത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കോടികളുടെ തുക വിനിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊറോണ കാലത്ത് പദ്ധതി തുക ഫലപ്രദമായി വിനിയോഗിച്ചതില്‍ ബീഹാറിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശാണ്. തമിഴ്നാട് അഞ്ചാം സ്ഥാനത്ത് എത്തിയപ്പോള്‍ ആദ്യ സംസ്ഥാനങ്ങളുടെ പട്ടികയിലെവിടേയും കേരളം ഇടം നേടിയിട്ടില്ല.
Read Also : പിടിച്ചെടുത്ത നൂറിലധികം സൈലൻസറുകൾ തവിടുപൊടിയാക്കി മുംബൈ പൊലീസ്: നീക്കം ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി
മന്‍രേഖ പദ്ധതി പ്രകാരം 73,000 കോടിരൂപയായാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയത്. സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ വിഹിതം നല്‍കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വിപുലമായ തൊഴിലുറപ്പു പദ്ധതി പ്രകാരമാണ് ജനങ്ങളിലേക്ക് സഹായ ധനം എത്തുന്നത്. വന്‍ തോതില്‍ തൊഴിലവസരം നഷ്ടമായ കൊറോണ കാലത്ത് ദരിദ്ര ജനവിഭാഗത്തിന്റെ ഉന്നമനത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് വിഹിതം വര്‍ദ്ധിപ്പിച്ചത്.
ബീഹാറിലേക്കാണ് ഏറ്റവുമധികം തൊഴിലാളികള്‍ കൊറോണ കാലമായ 2020ല്‍ തിരികെയെത്തിയത്. 5771 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി കള്‍ക്കായി ചെലവഴിച്ചത്. 2019- 20ല്‍ ഇത് 3,371 മാത്രമായിരുന്നു. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശാണ്.4,949 കോടി രൂപ മുന്‍വര്‍ഷം മുടക്കിയതില്‍ നിന്നും 7,353ലേക്ക് തുക ഉപയോഗിക്കാന്‍ സാധിച്ചു. ഒഡീഷ 5,375 കോടിയും പശ്ചിമ ബംഗാള്‍ 10,118 കോടിയും ഉപയോഗിച്ചതായാണ് വിവരം. തമിഴ്നാട് 8,961 കോടിയും തൊഴിലുറപ്പിനായി നല്‍കിയിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കായിട്ടാണ് പ്രധാനമന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതി. ഏറ്റവുമധികം വിവിധ ഭാഷ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ സ്വന്തം ഗ്രാമത്തിലെ തൊഴിലവസരങ്ങള്‍ വഴി സഹായിക്കാനായിരുന്നു നിര്‍ദ്ദേശം. സൗജന്യ റേഷന്‍ പുറമേ തൊഴിലുറപ്പ് തുക കൂടി നല്‍കിക്കൊണ്ടുള്ള പദ്ധതി വലിയൊരു ജനവിഭാഗത്തിന് ജീവന് രക്ഷയായി മാറി.
വര്‍ഷത്തില്‍ 100 ദിവസം തൊഴിലും കൂലിയും ഉറപ്പാക്കുന്ന വിധമാണ് തൊഴിലുറപ്പു പദ്ധതി. കൊറോണ വ്യാപനത്തില്‍ കുറവ് വന്നതോടെ ഈ വര്‍ഷം മുതല്‍ ഗ്രാമമേഖലയില്‍ നിന്ന് വീണ്ടും നഗരങ്ങളിലേക്ക് മികച്ച തൊഴില്‍ തേടി ജനങ്ങള്‍ മാറുമെന്നാണ് സൂചന.
Post Your Comments