Latest NewsNewsIndiaCrime

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പരിചാരക ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: കുട്ടി ഐസിയുവില്‍

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് കണ്ടെത്തിയത്.

സൂറത്ത്: എട്ടുമാസം പ്രായമുള്ള കുഞ്ഞിന് നേരെ പരിചാരകയുടെ അതിക്രമം. കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്നു മസ്തിഷ്‌ക രക്തസ്രാവമുണ്ടായ കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

സൂറത്തിലെ രന്ദര്‍ പാലന്‍പൂര്‍ പാട്യയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ജോലി ഉള്ളതിനാൽ കുട്ടിയുടെ പരിചരണത്തിനായി ഒരു യുവതിയെ ഏര്‍പ്പാടാക്കുകയായിരുന്നു. ഇവര്‍ ജോലിക്ക് പോകുന്ന സമയത്ത് വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നതിൽ സംശയം തോന്നിയ അയല്‍വാസികള്‍ ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒരു സിസി ടിവി സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം   സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് കണ്ടെത്തിയത്.

read also: മരുന്ന് കൊടുക്കുന്നത് ഉപദ്രവം കുറയ്ക്കാൻ, ഭർത്താവ് പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും: യുവതിയുടെ വോയിസ് ക്ലിപ്

പലതവണ കുട്ടിയുടെ തല കട്ടിലില്‍ ഇടിക്കുകയും കുട്ടിയുടെ മുടി വലിച്ചിഴച്ച്‌ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പരിചാരകയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൂറത്ത് സ്വദേശിയായ കോമള്‍ ചന്ദ്ലേക്കറിനെയാണ് സൂറത്ത് രന്ദേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button