KeralaLatest NewsNews

മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം, അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ! മുഖ്യമന്ത്രിയ്ക്ക് കെ സുധാകരന്റെ കത്ത്

പ്രിയപ്പെട്ട സഖാവ് അതുവരെയെങ്കിലും അവിടെ തുടരുന്നതാണ് അങ്ങയുടെയും കേരളത്തിന്റേയും ആരോഗ്യത്തിന് നല്ലത്.

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കത്തെഴുതി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിണറായിയെ വിമർശിച്ചുകൊണ്ടുള്ള കത്ത് ട്വിറ്ററിലാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ​കേബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടുവെന്നും താങ്കള്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമുണ്ടെന്നും കത്തിലൂടെ സുധാകരൻ വ്യക്തമാക്കി.

അസഹനീയമായ ചികിത്സ കൊണ്ടാവാം കൊടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണമെന്നും കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കൊടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പരിഹാസ രൂപേണ കത്തിലൂടെ വ്യക്തമാക്കി.

പരിഹാസ കത്തിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍
അവര്‍കളുടെ ശ്രദ്ധയ്ക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍
അയക്കുന്ന കത്ത്.

‘ആശുപത്രിയിലാണ്, സുഖമായിരിക്കുന്നു.’

കേബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ കേരളത്തില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ!

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കൊടിയേരിയും തങ്ങളുടെ ഉത്തരവാദിത്വം ”നന്നായി” തന്നെ നിര്‍വ്വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കൊടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കൊടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാര്‍ക്കും കോവിഡ് മഹാമാരി കടന്നു പിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയിട്ടും ”അങ്ങേര്‍ക്കത്” മനസ്സിലായില്ലെന്നു തോന്നുന്നു.

ഐ.ബി. സതീഷും ടി.എന്‍. സീമയും ഉള്‍പ്പെടെ നേതാക്കളും കിടപ്പിലായി.
തിരുവാതിരക്കാരും കഷ്ടത്തിലാണ്. എല്ലാത്തിനും ‘കാരണഭൂതനായ’ അങ്ങ്,
എ.കെ. ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞതു പോലെ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘അമേരിക്കയില്‍’ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കു ശേഷം കേരളാ പോലീസിനും
”സുഖമാണ്” എന്നറിയുമല്ലോ. കാരണം ഇപ്പോള്‍ കുത്തിമലര്‍ത്തിയ ശവശരീരങ്ങള്‍ നിങ്ങളുടെ ഗുണ്ടകള്‍ പോലീസ് സ്റ്റേഷനില്‍ തന്നെ എത്തിക്കുന്നതിനാല്‍ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭ രണത്തില്‍ ഗുണ്ടകള്‍ പോലും എത്ര മാന്യന്മാര്‍!

Read Also: റിയാലിറ്റി ഷോയിൽ പ്രധാനമന്ത്രിയെ കളിയാക്കി : സിടിവിയ്ക്ക് രൂക്ഷ വിമർശനം

അവിടെയുള്ള എല്ലാ പരിവാരങ്ങളോടും കേരളത്തിലുള്ള ഞങ്ങളുടെ സ്‌നേഹാന്വേഷണം അറിയിക്കുക. എല്ലാ ജില്ലകളിലും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ കടുത്ത ജാഗ്രത വേണമെന്ന് വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ പരമാവധി ജാഗ്രത പാലിക്കുന്നുണ്ട്. ഇനിയിപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടന്നു കഴിഞ്ഞാല്‍ ഇന്ത്യയാകെ പടരുമല്ലോ!

പ്രിയപ്പെട്ട സഖാവ് അതുവരെയെങ്കിലും അവിടെ തുടരുന്നതാണ് അങ്ങയുടെയും കേരളത്തിന്റേയും ആരോഗ്യത്തിന് നല്ലത്. കാരണം, വറുതി കാലത്ത് അങ്ങയാണല്ലോ ഞഞ്ഞളെ പോറ്റി വളര്‍ത്തിയ കാരണഭൂതന്‍. അതുകൊണ്ടു തന്നെ അമേരിക്കയില്‍ സുഖമായിരിക്കേണ്ടത് ഈ പ്രജകളുടെ ആവശ്യമാണല്ലോ!

വിശ്വാസപൂര്‍വ്വം

കെ.സുധാകരന്‍. എം.പി
പ്രസിഡന്റ്
കേരളാപ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button