KeralaLatest NewsNews

മാരക മയക്കുമരുന്നുമായി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഇയാളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി മയക്കുമരുന്നു വാങ്ങിയിരുന്നുവെന്ന് മൊഴി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റിലായി. 22 കാരനായ പഴുവില്‍ എടക്കാട്ടുതറ വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ മുഹമ്മദ് ഷഹീന്‍ ഷായെയാണ് പൊലീസ് പിടികൂടിയത്. ഒരാഴ്ചയായി പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. 33ഗ്രാം എംഡിഎംഎ സഹിതം തൃപ്രയാര്‍ കിഴക്കെ നടയില്‍ വച്ചാണ് ബൈക്കിലെത്തിയ ഇയാള്‍ അറസ്റ്റിലായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി എന്നിവ ഇയാള്‍ എത്തിച്ചിരുന്നു

Read Also : ബിജെപി രാജ്യത്തിന് ഭീഷണി: രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്ന് കോടിയേരി

ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവില്‍പ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയത്. പ്രതിയുടെ ഉപഭോക്താക്കളില്‍ ഏറെയും വിദ്യാര്‍ഥികളാണ്. കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ പ്രതി ഇതിനു മുമ്പും ലഹരി മരുന്ന് കൊണ്ടുവന്ന് വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം. ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വന്നിരുന്ന പൊലീസ് സംഘം പല സ്ഥലങ്ങളിലായി കാത്തു നിന്ന് ബൈക്കിലെത്തിയ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ബംഗളൂരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ആളുകളെ കുറച്ചും ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button