മനുഷ്യശരീരത്തിലെ ഓരോ അവയവളും അതിന്റേതായ പ്രാധാന്യമുള്ളവ തന്നെയാണ്. എങ്കിലും ചില അവയവങ്ങള്‍ക്ക് നമ്മള്‍ കുറച്ചധികം പ്രാധാന്യം നല്‍കിവരാറുണ്ട്. അത്തരത്തിലൊരു അവയവമാണ് ശ്വാസകോശം. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ അതിന് സംഭവിച്ചാലും വളരെ സൂക്ഷിച്ച് മാത്രമേ അതിനകത്ത് ഇടപെടാനാകൂ എന്നതുകൊണ്ടാണ് ശ്വാസകോശം ഇത്രമാത്രം പ്രധാനമാകുന്നത്. അതുകൊണ്ട് തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി നിത്യവും ഡയറ്റിലുള്‍പ്പെടുത്താവുന്ന
ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.
വെളുത്തുള്ളിയാണ് ഈ പട്ടികയിലെ പ്രധാനി. വെളുത്തുള്ളി, നമുക്കറിയാം ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. അതോടൊപ്പം തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഉത്തമമത്രേ വെളുത്തുള്ളി. വേവിച്ചോ, ഏറെ നേരം ചൂടാക്കിയോ കഴിക്കുന്നതിന് പകരം വെറുത് പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
Read Also : ‘നീ ഒരുത്തന്റെ കൂടെ കിടക്കുന്നത് കാണുമ്പോഴാ എനിക്ക് സന്തോഷം’: രണ്ട് മണിക്കൂറിന് 5,000 മുതല്‍ 10,000 രൂപ വരെ
ഉള്ളിയും (സവാള) ശ്വാസകോശത്തിന് വളരെധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ശ്വാസകോശാര്‍ബുദത്തെ തടയുമെന്നും പല പഠനങ്ങള്‍ അവകാശപ്പെടുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പല രോഗങ്ങളെയും ചെറുക്കാനും ഉള്ളി നമ്മളെ സജ്ജരാക്കുന്നു.
കൊഴുപ്പടങ്ങിയ മീന്‍ ആണ് ശ്വാസകോശത്തെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണസാധനം. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതെന്നും മിക്കവര്‍ക്കും അറിയാം. ഇത് ഹൃദയാരോഗ്യത്തിനും ഉത്തമം തന്നെ.
Post Your Comments