കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക. നീതുവിനെ ഈ മാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നീതുവിന്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതായിരുന്നു. ആദ്യഘട്ടത്തിൽ മന്ത്രിയടക്കമുള്ളവർ ആരോപിച്ചത് റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് . തുടർന്നാണ് നീതുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇതോടെ കാമുകന്റെ പേര് നീതു വെളിപ്പെടുത്തി.
എന്നാൽ സംഭവവുമായി കാമുകന് ബന്ധമില്ലെന്ന് ഉറപ്പിച്ച പൊലീസ് ഇയാളെ കളമശേരിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും, സ്വർണവും തട്ടിയെടുത്ത കേസിലും, നീതുവിന്റെ കുട്ടിയെ മർദ്ദിച്ച കേസിലുമാണ് ബാദുഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ തന്റെ ജീവനക്കാരിയായ നീതുവുമായി അടുത്ത ഇബ്രാഹിമിന്റെ കണ്ണ് പണത്തിലും, സ്വർണത്തിലുമായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും ഫ്ളാറ്റെടുത്ത് ഒരുമിച്ച് താമസിക്കാനും തുടങ്ങി. ഇതിനിടെയാണ് നീതു ഗർഭിണിയായത്.
Read Also: ബിജെപിക്കാരനായതിനുശേഷം ഇ ശ്രീധരന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്: തോമസ് ഐസക്
ഇബ്രാഹിമിന്റെ നിർദ്ദേശപ്രകാരം ഗർഭം അലസിപ്പിച്ചു. പിന്നീട് ഇരുവരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കായി നീതുവിൽ നിന്ന് പലപ്പോഴായി 30 ലക്ഷം രൂപയും, സ്വർണാഭരണങ്ങളും കൈക്കലാക്കി. ഇതിനിടെയാണ് നീതു രണ്ടാമതും ഗർഭിണിയായത്. എന്നാൽ കാമുകൻ അറിയാതെ നീതു ഗർഭം അലസിപ്പിച്ചു. മറ്റ് വിവാഹാലോചനകളുമായി ഇബ്രാഹിം മുന്നോട്ട് നീങ്ങിയത് നീതുവിനെ ഉൾക്കൊള്ളാനായില്ല. താൻ ഗർഭിണിയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സിയിലാണെന്നും നീതു കാമുകനോട് പറഞ്ഞു. തുടർന്നാണ് കുട്ടിയെ തട്ടിയെടുക്കാനും അത് ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് വരുത്തിത്തീർക്കാനും പദ്ധതിയിട്ടത്.
Post Your Comments