Latest NewsInternational

ലിത്വാനിയയുടെ ചരക്ക് തിരിച്ചയച്ച് ചൈന : 20,000 കുപ്പി മദ്യം മൊത്തം വാങ്ങി തായ്‌വാന്റെ തിരിച്ചടി

തായ്പെയ്: തായ്‌വാനെ സഹായിച്ചതിന് ലിത്വാനിയക്കെതിരെ നടപടി സ്വീകരിച്ച് ചൈന. തായ്‌വാനിൽ നിന്നും ഓർഡർ ചെയ്ത 20,000 കുപ്പി ‘റം’ തുറമുഖത്ത് ഇറക്കാതെ ചൈന തിരിച്ചയച്ചു. ചൈനയുടെ ഈ നടപടിക്കെതിരെ തായ്‌വാൻ രംഗത്തെത്തിയിരുന്നു. മദ്യം മടക്കിക്കൊണ്ടു പോകും വഴി ലിത്വാനിയയിൽ നിന്നും ആ ലോഡ് വാങ്ങിക്കൊണ്ടാണ് തായ്‌വാൻ തിരിച്ചടിച്ചത്.

തായ്‌വാനുമായി ബന്ധമുള്ള എല്ലാ രാജ്യങ്ങളോടും ചൈന പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച ചൈന ചെറുരാജ്യങ്ങൾക്കെതിരെ വ്യാപാര-പ്രതിരോധ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യൻ മേഖലയിലെ രാജ്യങ്ങളും സ്ലോവാക്യൻ രാജ്യങ്ങളും തായ്‌വാനെ അംഗീകരിച്ചത് ചൈനയെ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു.

ലിത്വാനിയയിൽ തായ്‌വാന്റെ നയതന്ത്ര കാര്യാലയം തുറന്നതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ലിത്വാനിയ എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കാൻ ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button