ഡൽഹി: രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ വിദ്യാർത്ഥികൾ സൂര്യ നമസ്കാരം നിർവഹിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ പ്രതിഷേധവുമായി ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ്. സ്കൂളിൽ നടത്തണമെന്ന് നിർദേശിച്ച സൂര്യ നമസ്കാരം മതവിരുദ്ധമാണെന്ന് ബോർഡ് ഭാരവാഹികൾ പറഞ്ഞു.
സൂര്യ നമസ്കാരം സൂര്യ പൂജയാണെന്നും അത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും ബോർഡ് ഭാരവാഹികൾ വ്യക്തമാക്കി. സൂര്യ നമസ്കാര ചടങ്ങുകളിൽ മുസ്ലിം വിദ്യാർഥികൾ പങ്കെടുക്കരുതെന്നും സൂര്യ നമസ്കാരം നിർവഹിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും എഐഎംപിഎൽബി ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ആവശ്യപ്പെട്ടു.
വിവിധ മത വിഭാഗങ്ങളും സംസ്കാരങ്ങളുമുള്ള ഇന്ത്യ മതേതര രാജ്യമാണെന്നും അതിനനുസരിച്ചാണ് ഭരണഘടന തയാറാക്കിയതെന്നും റഹ്മാനി പറഞ്ഞു. പ്രത്യേക മതത്തിന്റെ അധ്യാപനമോ ആചാരമോ മാത്രം സർക്കാർ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
All India Muslim Personal Law Board opposes Govt directive to organize ‘Surya Namaskar’ program in schools between Jan 1-Jan 7 on the 75th anniversary of Independence Day; says ‘Surya Namaskar’ is a form of Surya puja and Islam does not allow it pic.twitter.com/KcUq2xAGIm
— ANI (@ANI) January 4, 2022
Post Your Comments